‘സച്ചിന്‍’ ജൂലൈ 12ന് തിയേറ്ററുകളില്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘സച്ചിന്‍’ റിലീസിന് ഒരുങ്ങുന്നു.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുസര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂര്‍ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം. ജൂലൈ 12നു സച്ചിന്‍ പ്രദര്‍ശനത്തിനെത്തും.

സന്തോഷ് നായര്‍ സംവിധാനം ചെയ്ത സച്ചിന്റെ ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത്, ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങള്‍.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News