കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിയമ ലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: ജയിലുകളിലെ അന്തരീക്ഷത്തിന് ചേരാത്ത സാഹചര്യമുള്ളത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിയമ ലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ജയിലുകളിലെ അന്തരീക്ഷത്തിന് ചേരാത്ത ചില കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിയമ ലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കള്‍ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് കടത്തുന്നതെന്നും ജയില്‍ ഗെയ്റ്റിന്റെ സുരക്ഷാ ചുമതല സ്‌കോര്‍പിയോണ്‍ സിന് നല്‍കുമെന്നും മുഖ്യമന്ത്രി മുക്തമാക്കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കെ.സി ജോസഫിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here