ന്യൂഡല്‍ഹി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 കുറ്റകൃത്യങ്ങളാണ്.

ഇതില്‍നിന്നായി 98 ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്. ഫാക്ട് ചെക്കര്‍.

ഇന്‍ വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

മരിച്ചവരെ കൂടാതെ 722 ആളുകള്‍ ആക്രമണത്തിന് ഇരയായി പരിക്കേറ്റവരുമുണ്ട്

ആക്രമണങ്ങളില്‍ 66 ശതമാനവും നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

16 ശതമാനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്നു.

പശുവിനെ കടത്തുന്നതും അറക്കുന്നതുമായി ബന്ധപെട്ട് 28ശതമാനം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതില്‍ ഇരകളായിട്ടുള്ളതില്‍ 58 ശതമാനവും മുസ്ലീം വിഭാഗമാണെന്നുള്ളതും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

2012-2014 കാലയളവില്‍ ഇത്തരത്തില്‍ ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കില്‍ ബിജെപി രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം 2015 മുതല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 121 കേസുകളാണ്. ഇതില്‍ ഭൂരിഭാഗവും പശുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നുള്ളതും വ്യക്തമാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണ കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറിയത്.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു . ഇതിനുപിന്നാലെയാണ് കണക്കുകളും പുറത്തുവരുന്നത്.