രഘുറാം രാജന്‍ മുതല്‍ വിരാല്‍ ആചാര്യ വരെ മോദിയെ ഉപേക്ഷിച്ചുപോയ 5 സാമ്പത്തിക വിദഗ്ദരാണുളളത്.പ്രധാനമന്ത്രിയുടെ ഓഫീസുമായും റിസര്‍വ് ബാങ്കുമായുമൊക്കെ ബന്ധപ്പെട്ടിരുന്ന നിരവധി സാമ്പത്തിക വിദഗ്ദരാണ് സര്‍ക്കാരിന്റെ സമീപനവുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജിവെച്ചുപോയത്. ഇതില്‍ ഒടുവിലെത്തേതായിരുന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കില്‍നിന്ന് രാജിവെച്ചുപോയ വിരാല്‍ ആചാര്യ.വിദേശ സര്‍വകലാശാലകളില്‍നിന്ന് വൈദഗ്ദ്യം ലഭിച്ചവരെ പരിഹസിച്ചെങ്കിലും നരേന്ദ്ര മോദി 2014 ല്‍ ഭരണം തുടങ്ങുമ്പോള്‍ സാമ്പത്തിക രംഗത്ത് മുഖ്യ സഹായികളായി ഉണ്ടായിരുന്നത് അത്തരത്തിലുളളവര്‍ തന്നെയായിരുന്നു. മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി, അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രശസ്തനായ രഘുറാം രാജന്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ സമീപനങ്ങളോട് ആദ്യം ഉടക്കുന്നത് രഘുറാം രാജനായിരുന്നു.