സുരക്ഷിത ഇടം തേടി യു.എസിലേക്കുള്ള അനധികൃത അഭയാര്‍ഥികളുടെ പ്രയാണവും അത് തടഞ്ഞുകൊണ്ടുള്ള യു.എസ്? നടപടികളും കനക്കുന്നതിനിടെ ഹൃദയ ഭേദകരമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.മെക്?സിക്കോ-യു.എസ് അതിര്‍ത്തിയില്‍ യു.എസ് അധീനതയിലുള്ള റിയോ ഗ്രാന്‍ഡ് നദിയില്‍ മരിച്ചു കിടക്കുന്ന എല്‍ സാല്‍വദോര്‍ സ്വദേശിയായ പിതാവിേന്റയും രണ്ട് വയസ്സുകാരി മകളുടേയും ചിത്രമാണ് പ്രചരിക്കുന്നത്. മെക്‌സിക്കന്‍ ന്യുസ് പേപ്പറില്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. ഓസ്‌കര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിന്‍സ് റാമിറസും മകള്‍ വലേരിയയുമാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.നദിയിലേക്ക് മുഖം താഴ്ത്തി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍.