ആത്മഹത്യ ചെയ്യാന്‍ വേണ്ടി റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ യുവാവിനാണ് സെല്‍ഫിയിലൂടെ പുതു ജീവന്‍ ലഭിച്ചത്. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് മരിക്കാന്‍ പോകുന്നു എന്ന് അറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.യുവാവിന്റെ സന്ദേശം കണ്ട സുഹൃത്തുകള്‍ അന്വേഷണത്തിനായി പോയെങ്കിലും കണ്ടെത്താനായില്ല.