മാനസിക രോഗിയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരില്‍ പിടിയിലായി. മൃതദേഹം ബൈക്കില്‍ പോയ യുവതിയും ഭര്‍ത്താവും തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമമായ വിരുത് നഗറില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ്.  മൃതദേഹവുമായി ആശുപത്രിയിലെത്തിയ കസ്തൂരിയെന്ന യുവതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ്ജ് ആയിരുന്ന അജിത് ആണ് മാധ്യമങ്ങളോട്് ഈ സംശയം പങ്കുവച്ചത്.യുവതിയും ഭര്‍ത്താവും വിവിധയിടങ്ങല്‍ലായി മാറിമാറി താമസിച്ചുവന്നിരുന്നവരാണെന്ന് ഓച്ചിറ പോലീസും സ്ഥിരീകിരിച്ചിട്ടുണ്ട്. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാസവപുരത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.