നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂക്ക.

ടൊവിനോ നായകനാകുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. ‘നീയില്ല നേരം’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. സ്റ്റുഡിയോ സ്റ്റോറീസ്, തോട്‌സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ശില്‍പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

വിനീത കോശി, നിതിന്‍ ജോര്‍ജ്ജ്, സി ഐ അക്ബര്‍ ഹുസൈന്‍, ജാഫര്‍ ഇടുക്കി, ഷാലു റഹിം, അന്‍വര്‍ ഷെരിഫ്, പൗളി വല്‍സന്‍, ചെമ്പില്‍ അശോകന്‍, രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി, തലൈവാസല്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.