കൊല്ലത്തെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയന്‍ വധക്കേസിലെ സാക്ഷിയെ പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായ 4-ാം പ്രതി ഭീഷണിപ്പെടുത്തിയതായി പ്രതി.

കേസിലെ സാക്ഷി വിസ്താരം ആരംഭിക്കുന്നതിനു തലേ ദിവസം മുന്‍പ് കേസിലെ 4-അം പ്രതി സാക്ഷിയുടെ വീട്ടിലെത്തി സ്വാധീനിക്കുവാനും ഭിക്ഷണിപ്പെടുത്തുവാനും ശ്രമിക്കുകയായിരുന്നു.

ജയന്‍ (രാജേഷ്) വധകേസിലെ 20 ആം സാക്ഷിയും വികലാംഗനുമായ പ്രസാദിനെയാണ് പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചത്.

കേസിലെ 4 ആം പ്രതിയായ പ്രിയ രാജ് (അനിയന്‍) ആണ് ഭീക്ഷണിപ്പെടുത്തുവാനും സ്വാധീനിക്കാനും ശ്രമിച്ചതെന്നു കാട്ടി
സാക്ഷിയായ പ്രസാദ് പോലീസ് കമ്മീഷണര്‍ക്കും അഞ്ചാലുംമൂട് പോലീസിനും പരാതി നല്‍കി.

പ്രിയ രാജ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. ഇയാള്‍ ഗുണ്ടാ ലിസ്റ്റിലും കരുതല്‍ തടങ്കലിലും കാപ്പ നിയമപ്രകാരവും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

നാളെ വാദം തുടങ്ങാനിരിക്കയാണ് പ്രതികളുടെ ഈ നീക്കം.2012 ഫെബ്രുവരി 7 ന് പകല്‍ 11ന് ഞടട പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ(രാജേഷ്) കടവൂര്‍ ജങ്ങ്ഷനില്‍ വച്ച് ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ തന്നെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ 9 പ്രതികള്‍ ആണ് ഉള്ളത്. RSS പ്രവര്‍ത്തകരായ വിനോദ് , ഗോപന്‍, സുബ്രമ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനു രാജ്, ഷിജു എന്നിവരാണ് പ്രതികള്‍.

കേസിന്റെ വാദം ഇന്ന് തുടങ്ങാനിരിക്കേ പ്രതികളിലൊരാള്‍ നടത്തിയ നീക്കം അന്വേഷണ സംഘം കോടതിയെ അറിയിക്കും.