മത്സ്യ വിപണി കുതിക്കുന്നു; നല്ല വില ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊ‍ഴിലാളികള്‍; കൊള്ള ലാഭം കൊയ്ത് ഇടനിലക്കാര്‍

പണയം വെച്ച് മത്സ്യ ബന്ധനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ക്ക് സീസണായിട്ടും മത്സ്യത്തിന് നല്ല വില ലഭിക്കുന്നില്ല. മത്സ്യതൊഴിലാളികളില്‍ നിന്ന് 100 രൂപയ്ക്ക് ലേലം വിളിച്ച് ഇടനിലക്കാര്‍ വാങുന്ന മത്സ്യം പുറത്ത് കിലോയ്ക്ക് 300 രൂപയ്ക്ക് വിറ്റ് കൊള്ള ലാഭം കൊയ്യുന്നു.

ട്രോളിംങ് നിരോധനവും പ്രതികൂല കാലാവ്സ്ഥയേയും തുടര്‍ന്ന് മത്സ്യ ലഭ്യതയില്‍ കുറവുണ്ടായ തക്കം നോക്കിയാണ് മത്സ്യ വ്യാപാരികള്‍ മത്സ്യത്തിന് വില കുത്തനെ ഉയര്‍ത്തിയത്.എന്നാല്‍ മത്സ്യലഭ്യത ഉയര്‍ന്നിട്ടും വില കുറഞ്ഞില്ല.ഇത് മത്സ്യം വാങുന്നവരെ ബാധിക്കുന്നത്.എന്നാല്‍ ജീവന്‍ പണയം വെച്ച് കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന കടലിന്റെ മക്കള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ല.25 കിലോ തൂക്കം വരുന്ന ഒരു കുട്ടയ്ക്ക് 3000 മുതല്‍ 4000 രൂപ വരെയെ ലഭിക്കുന്നുള്ളു എന്നാല്‍ ഇത് ചില്ലറ വ്യാപാര രംഗത്തേക്കു വരുമ്പോള്‍ 25 കിലോയ്ക്ക് 7000 മുതല്‍ 8000 രൂപവരെ ഉയരുന്നു.ഇടനിലക്കാര്‍ക്ക് ഒരു കുട്ടയുടെ പുറത്തെ ലാഭം 3000വും അതിനു മുകളിലും.

കയറ്റുമതി ഡിമാന്റുള്ള കിളിമീനിന് ഒരു കിലോയ്ക്ക് 300 രൂപയാണ് പുറത്തെ വില.മത്സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 120 മുതല്‍ 160 രൂപവരെ മാത്രം ഇടനിലക്കാരുടേത് ചൂഷണമാണെന്നറിഞ്ഞിട്ടും ഗതികേട് കൊണ്ട് കടലിന്റെ മക്കള്‍ വഴങ്ങുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel