കെഎസ‌്ആർടിസിയും കർണാടക ആർടിസിയും അധിക സര്‍വ്വീസുകള്‍ നടത്തി; തകര്‍ന്നടിഞ്ഞ് അന്തർ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക‌്

കെഎസ‌്ആർടിസിയും കർണാടക ആർടിസിയും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതോടെ അന്തർ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്ക‌് പാളുന്നു. ഇന്റർ സ‌്റ്റേറ്റ‌് ബസ‌് ഓണേഴ‌്സ‌് അസോസിയേഷൻ പ്രഖ്യാപിച്ച പണിമുടക്ക‌് നാലാം ദിവസത്തിലേക്ക‌് കടന്നെങ്കിലും യാത്രാദുരിതമില്ലാത്തവിധം അധിക സർവീസുകൾ ഏർപ്പെടുത്താൻ കെഎസ‌്ആർടിസിക്കായി.

കെഎസ്ആർടിസി അധികസർവീസുകൾ ഏർപ്പെടുത്തിയതിനാൽ ബംഗളൂരുവിൽ ഉൾപ്പെടെ കാര്യമായ യാത്രാക്ലേശമുണ്ടായില്ല. സ്ഥിരം സർവീസുകളും പ്രത്യേക സർവീസുമുൾപ്പെടെ 2600 സീറ്റാണ‌് കെഎസ്ആർടിസി ഒരുക്കിയത്. ഇതിൽ നാനൂറ‌് സീറ്റിൽ റിസർവേഷൻ ആയില്ല. കർണാടക ആർടിസിയുടെ വിവിധ ബസുകളിലായി 2500 സീറ്റാണ‌് ബംഗളൂരുവിലേക്കുള്ളത്. ഇതിലും 350 സീറ്റ‌്  ബാക്കിയുണ്ട‌്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട‌്. കെഎസ‌്ആർടിസിക്ക‌് പെർമിറ്റുള്ള 14 സർവീസ‌് ഈ ദിവസങ്ങളിൽ ഉപയോഗിക്കുന്നതോടെ ആ പ്രശ‌്നവും പരിഹരിക്കാനാവുമെന്നാണ‌് ഗതാഗത വകുപ്പ‌് അധികൃതരുടെ പ്രതീക്ഷ. കർണാടക അന്തർസംസ്ഥാന പെർമിറ്റുള്ള കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും പ്രത്യേക സർവീസിനായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട‌്.

പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഒഴിവാക്കണമെന്നും എല്ലാ പോയിന്റുകളിൽനിന്നും യാത്രക്കാരെയെടുക്കാൻ അനുവദിക്കണമെന്നുമാണ് സമരം നടത്തുന്ന ബസുടമകളുടെ ആവശ്യം. എന്നാൽ, നിയമവിരുദ്ധ സർവീസുകൾ അനുവദിക്കില്ലെന്നും പരിശോധനകൾ തുടരുമെന്ന നിലപാടിലുമാണ‌് ഗതാഗത വകുപ്പ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News