രജിസ്‌ട്രേഷന്‍ തുക വര്‍ധിപ്പിച്ച് കേരള വോളിബോള്‍ അസോസിയേഷന്‍; ഗ്രാമീണ ക്ലബുകള്‍ പ്രതിസന്ധിയില്‍

ക്ലബുകളുടെ രജിസ്‌ട്രേഷന്‍ തുക ഭീമമായി വര്‍ധിപ്പിച്ച് കേരള വോളിബോള്‍ അസോസിയേഷന്‍. അംഗത്വ ഫീസ് 250 രൂപയില്‍ നിന്ന് 5000 രൂപയാക്കി വര്‍ധിപ്പിച്ചു. തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ക്ലബ്ബുകള്‍. സംസ്ഥാനത്തെ ഗ്രാമീണ വോളിബോള്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍.

നാല് വര്‍ഷം തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന വോളിബോള്‍ ക്ലബുകള്‍ക്ക് മുവായിരം രൂപയാണ് പുതുക്കിയ രജിസ്‌ട്രേഷന്‍ ഫീ. 175 ല്‍ നിന്നാണ് 3000 ത്തിലേക്കുള്ള വര്‍ധന. പുതിയ ക്ലബ്ബ് രജിസ്‌ട്രേഷന് ഇനി 5000 രൂപ വേണം. ഫീസ് ഈ മാസം 30നകം ബാങ്കില്‍ അടച്ച് രസീത് സംസ്ഥാന സെക്രട്ടറിയുടെ ഓഫീസില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശമാണ് ക്ലബുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാകും. ഗ്രാമീണ മേഖലയിലെ പ്രമുഖ ക്ലബ്ബുകളെ ഇത് പ്രതിസന്ധിയിലാക്കുന്നു. രജിസ്‌ട്രേഷന്‍ പുതുക്കാനാവാത്ത നിലയിലാണ് പല ക്ലബ്ബുകളുമെന്ന് മുന്‍ ദേശീയ വോളി കോച്ചും 50 വര്‍ഷമായി ഈ രംഗത്ത് സജീവ സാന്നിധ്യവുമായ ഇ അച്യുതന്‍ മാസ്റ്റര്‍ പറഞ്ഞു.

211 ക്ലബുകളാണ് കഴിഞ്ഞ തവണ സംസ്ഥാന വോളീബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. പരിശീലനം, ടൂര്‍ണ്ണമെന്റ് എന്നിവ നടത്തി കൊണ്ടുപോകാനുള്ള വലിയ ചെലവാണ് രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടാനുള്ള കാരണമായി അസോസിയേഷന്‍ പറയുന്ന ന്യായം. പ്രതിഫലം നോക്കാതെ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്ന നിരവധി ക്ലബുകള്‍ ഗ്രാമങ്ങളിലുണ്ട്. അവരുടെ വയറ്റത്തടിക്കുന്ന സമീപനമാണ് സംസ്ഥാന വോളീബോള്‍ അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News