ജലന്തര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.അതേസയം ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ വിചാരണ, കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ ശേഷം മാത്രമേ ഫ്രാങ്കോ മുളക്കല്‍ ഹാജരാക്കേണ്ടി വരികയുള്ളൂവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

കഴിഞ്ഞ മേയ് പത്തിന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായിരുന്നു. അന്ന് കേസിന്റെ കുറ്റപത്രവും അനുബന്ധരേഖകളും ബിഷപ്പിനെ അഭിഭാഷകനെ കോടതി നേരത്തെ കൈമാറിയിരുന്നു. കുറ്റപത്രത്തിലെ അവ്യക്തതകള്‍ ഉണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ ഇന്ന് എഴുതി സമര്‍പ്പിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകര്‍ പറഞ്ഞു.