ജിട്വന്റി ഉച്ചക്കോടിയില്‍ മോദിയും ട്രംപും നാളെ കൂടിക്കാഴ്ച്ച നടത്താനിരിക്കെ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കല്‍ ഉല്‍പനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച ഇന്ത്യന്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ട്രംപിന്റെ ട്വീറ്റ്.

അതേസമയം, 19 ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക ഉച്ചകോടിയ്ക്ക് ജപ്പാനിലെ ഒസാക നഗരത്തില്‍ തുടക്കമായി. ആഗോള സാമ്പത്തിക നില, വ്യാപാരവും നിക്ഷേപവും, പരിസ്ഥിതി, ഉത്തരകൊറിയുടെ ആണവനിരായുധീകരണം തുടങ്ങി എട്ട് വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ജി ട്വന്റി ഉച്ചക്കോടി.

ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ ഒസാകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജപ്പാനിലെ ഇന്ത്യന്‍ വംശജര്‍ സ്വീകരണം നല്‍കി. നാളെ രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തും.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബേ,റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍,ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് എന്നിവരുമാരും ഇന്ത്യന്‍ പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും.

അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ബദാം, വാള്‍നട്ട്, പയറ് വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചത്.