ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ബിജെപിയുടെ കാവിവത്ക്കരണം; പ്രതിഷേധം ശക്തം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓറഞ്ച് ജേഴ്സിക്കെതിരെ വിവാദം. ഇന്ത്യന്‍ ടീമിലും ബിജെപി കാവിവല്‍ക്കരണം നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസും, സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചു.

30ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ നീലയ്ക്ക് പകരം ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാനിറങ്ങുക.

എന്നാല്‍ കളിക്ക് മുന്നേ തന്നെ വിവാദങ്ങള്‍ ഇതിനോടകം ശക്തമായി.

ഇന്ത്യന്‍ ടീമിലും ബിജെപിയുടെ കാവിവല്‍ക്കാരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സിയെന്നാണ് കോണ്‍ഗ്രസും, സമാജ്വാദി പാര്‍ട്ടിയും ആരോപിക്കുന്നത്.

രാജ്യം മുഴുവന്‍ കാവിവല്‍ക്കാരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ആരോപിച്ചു.

ജേഴ്‌സിയില്‍ ഉപയോഗിക്കാനുള്ള നിറങ്ങള്‍ ഐസിസി ബിസിസിയോട് നിര്‍ദേശിച്ചെന്നും, ഏറ്റവും നല്ല കളര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുക്കുകയും ചെയതെന്ന് ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഉപയോഗിക്കുന്ന ജേഴ്‌സിയുടെ നിറത്തെ കുറിച്ച് അറിയില്ലെന്നും, കളിയെ കുറിച്ച് മാത്രമാണ് ടീം ചിന്തിക്കുന്നതെന്നും ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി.

എന്നാല്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സി നീലയായതിനാലാണ് ഇന്ത്യക്ക് ജേഴ്സിയിലെ നീല നിറം മാറ്റേണ്ടി വന്നത്. ക്രിക്കറ്റിനെ വെറുതെ വിടാനും, രാഷ്ട്രീയം കലര്‍ത്തരുതെന്നും മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News