2019 ജനുവരി 15 നാണ് ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം കവറിലാക്കിയ നിലയില്‍ നാലുവയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ സമീപപ്രദേശങ്ങളില്‍നിന്ന് കാണാതായ കുട്ടികളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അങ്കണവാടികളിലേക്കും പോലീസ് സന്ദേശങ്ങളെത്തിച്ചിരുന്നു.