ഇന്ത്യന്‍ റെയില്‍വെ അത്യാധുനിക സൗകര്യങ്ങളോടെ മാറ്റത്തിനൊരുങ്ങുന്നു. നവീകരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കൂടി പരിഗണിച്ചാണ് പു്ത്തന്‍ മാറ്റങ്ങള്‍ക്ക് റെയില്‍വെ ഒരുങ്ങുന്നത്.

അത്യാധുനിക കോച്ചുകള്‍, കപ്ലറുകള്‍ എന്നിവ ഘടിപ്പിക്കും.ഇവ ഘടിപ്പിക്കുന്നതോടെ ഇനി കുലുങ്ങാതെ ട്രെയിനുകളില്‍ യാത്ര ചെയ്യാനാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എല്‍ എച്ച് ബി കോച്ചുകളില്‍ കപ്ലര്‍ ഘടിപ്പിക്കുന്നതു വഴി ട്രെയിന്‍ യാത്രകളിലെ കുലുക്കം അവസാനിക്കും. 2 കോച്ചുകള്‍ക്കിടയിലുള്ള വിടവും ഇതുവഴി കുറയ്ക്കാനാകും.

പരീക്ഷണാടിസ്ഥാനത്തില്‍ പ്രാഥമിക ഘട്ടത്തില്‍ രാജധാനി, ശതാബ്ദി എന്നീ ട്രെയിനുകളില്‍  ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചിരുന്നു. നിലവില്‍ കപ്ലറുകളുള്ള 12000-ലേറെ എല്‍ എച്ച് ബി കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനകം 5000 ട്രെയിനുകളില്‍ കൂടി പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ പദ്ധതി.