വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ ഡാറ്റ ഫേസ്ബുക്ക് കൈമാറും

ചരിത്രത്തിലാദ്യമായി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വിദ്വേഷ പ്രസംഗം നടത്തി പ്രചരിപ്പിച്ചവരെക്കുറിച്ചുള്ള ഡാറ്റ കൈമാറാന്‍ ഫേസ്ബുക്ക് തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് രൂപം കൊണ്ടിട്ടിന്നുവരെ ഇത്തരമൊരു സഹകരണത്തിന് കമ്പനി തയ്യാറായിരുന്നില്ല. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് നീതിന്യായ സംവിധാനത്തിനാണ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറുക. ഇക്കാര്യം ഫ്രാന്‍സിന്റെ ഡിജിറ്റല്‍ കാര്യമന്ത്രി സെദ്രിക് ഓ സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ കമ്പനികള്‍ക്കു മേല്‍ നിയന്ത്രണം സ്ഥാപിക്കേണ്ടുന്ന വിഷയത്തില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് ഉപദേശങ്ങള്‍ നല്‍കുന്നത് സെദ്രിക് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here