നീതിക്കായുളള പോരാട്ടത്തില്‍ പിന്തുണയുമായി ഡിവൈഎഫ്ഐ

കേന്ദ്രസര്‍ക്കാരിന്റെ സഞ്ജീവ് ഭട്ടിനോടുള്ള പകപോക്കലിനെതിരായ പോരാട്ടത്തില്‍ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്ഐ. അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും അഹമ്മദാബാദിലെ വീട്ടില്‍ ചെന്നാണ് പിന്തുണ അറിയിച്ചത്.കഴിഞ്ഞ ദിവസമാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയസമ്മര്‍ദം അതിജീവിച്ച് ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്നും ശ്വേത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here