വീണ്ടും ചരിത്രമെഴുതി കോഹ്ലി; സച്ചിനെയും ലാറയെും പിന്തള്ളി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 20000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി. ഇതിഹാസ താരങ്ങളായിരുന്ന സച്ചിനെയും ബ്രയാന്‍ ലാറയെയും മറികടന്നാണ് ഈ റെക്കോഡും കോഹ്ലി സ്വന്തമാക്കിയത്.

ഓള്‍ഡ് ട്രാഫോഡില്‍ വിന്‍ഡീസിനെതിരെ ലോകകപ്പ് മത്സരത്തിനിരങ്ങുമ്പോള്‍ ഈ റെക്കോഡിലേക്ക് കോഹ്ലിക്ക് വേണ്ടിയിരുന്നത് 37 റണ്‍സ് മാത്രമായിരുന്നു. 46 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെയാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്.

131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടെ 416 ഇന്നിങ്‌സുകളാണ് കോഹ്ലി പൂര്‍ത്തിയാക്കിയത്. 453 ഇന്നിങ്‌സുകളില്‍ നിന്ന് 20000 റണ്‍സ് പൂര്‍ത്തിയാക്കിയ സചിനും ബ്രയന്‍ ലാറയ്ക്കും തൊട്ടു പിന്നില്‍ 468 ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങുമുണ്ട്.

11 പേരാണ് നിലവില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സചിനെ കൂടാതെ ദ്രാവിഡ് മാത്രമാണ് 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം.

ഈ മത്സരത്തിന് മുമ്പായി 19,963 റണ്‍സാണ് കോഹ്ലിയുടെ പേരിലുണ്ടായിരുന്നത്. ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 11,000 റണ്‍സ് നേടിയ ബാറ്റസ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലി നേരത്തെ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ഏകദിനത്തില്‍ 11087 റണ്‍സും ടെസ്റ്റ് മത്സരങ്ങളില്‍ 6613 റണ്‍സും ട്വന്റി-20യില്‍ 2263 റണ്‍സുമാണ് കോഹ്ലി അടിച്ചെടുത്തത്. ലോകകപ്പിലെ ആദ്യ നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 244 റണ്‍സായിരുന്നു കോഹ്ലിയുടെ നേടിയിരുന്നത്.

ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 11,000 റണ്‍സ് നേടിയ ബാറ്റസ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലി നേരത്തെ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സ്ഥിരതയാര്‍ന്ന ബാറ്റിംഗിലൂടെ ഇതിഹാസങ്ങളുടെ വരെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ റെക്കോര്‍ഡ് കുറിക്കുന്നതിലും കോഹ്ലി മുന്നിലാണ്.

മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ സെഞ്ച്വറികളുടെ എണ്ണത്തില്‍ കോഹ്ലി ലോകക്രിക്കറ്റിലെ മറ്റൊരു നേട്ടത്തിനും അര്‍ഹനായിരുന്നു. 2017 മുതല്‍ നേടിയ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ 4 രാജ്യങ്ങളെയാണ് കോഹ്ലി ഒറ്റയ്ക്ക് മറികടന്നിരിക്കുന്നത്. 2017 തുടങ്ങിയതിന് ശേഷം കോഹ്ലി നേടിയ പതിനഞ്ചാമത്തെ ഏകദിന സെഞ്ച്വറിയായിരുന്നു റാഞ്ചിയിലേത്.

ഈ കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് കോഹ്ലി നേടിയത്ര സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടില്ല. പാകിസ്ഥാന്‍ താരങ്ങളെല്ലാവരും കൂടി 14 സെഞ്ച്വറികളാണ് ഈ സമയത്ത് നേടിയത്. ബംഗ്ലാദേശ് (13 സെഞ്ചുറി), വെസ്റ്റിന്‍ഡീസ് (12 സെഞ്ചുറി) ശ്രീലങ്ക (10 സെഞ്ചുറി) എന്നിങ്ങനെയാണ് ഈ കാലയളവില്‍ നേടിയിട്ടുള്ളത്.

ഈ സമയക്രമത്തില്‍ നേടിയ ഏകദിന സെഞ്ചുറിക്കണക്കില്‍ കോഹ്ലിയെ മറികടക്കാന്‍ മേല്‍പ്പറഞ്ഞ 4 ടീമുകള്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം 2017 ന്റെ തുടക്കം മുതല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 25 സെഞ്ച്വറികള്‍ കോഹ്ലി നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News