ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷ രാജിവയ്ക്കണമെന്നത് വിചിത്ര വാദമെന്ന് മുഖ്യമന്ത്രി

ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷ രാജിവയ്ക്കണമെന്നത് വിചിത്ര വാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ മുദ്രാവാക്യത്തെ വികസന പ്രശ്‌നങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. ലോക കേരള സഭയുടെ സമിതികളില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെയും അംഗങ്ങളുടെയും രാജി കേരളത്തെ കുറിച്ച് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം പുന പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്തൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നിലപാട് വിമര്‍ശിച്ചത്. സംസ്ഥാനത്ത് ഏത് മുനിസിപ്പാലിറ്റിയായാലും. ലൈസന്‍സ് നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരമുള്ളൂ. എന്നാല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ് എതിരായി നടപടിയെടുക്കണമെന്ന വിചിത്ര വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഇത്തരമൊരു സമീപനം എല്ലായിടങ്ങളിലും സ്വീകരിച്ചാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ എന്തെല്ലാം കാര്യത്തില്‍ കുറ്റവാളിയാകേണ്ടിവരും എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ആന്തൂര്‍ ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന രാഷ്ട്രീയ മുദ്രാവാക്യം വസ്തുതകളുമായി ബന്ധമില്ലെങ്കിലും നിങ്ങള്‍ക്ക് മുന്നോട്ടുവെയ്ക്കാം. എന്നാല്‍ അത്തരം രാഷ്ട്രീയ താത്പര്യങ്ങള്‍ വികസനപ്രശ്നങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് സംശയിക്കേണ്ട. എന്നാല്‍, കക്ഷിരാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ ലോക കേരള സഭയുടെ സമിതികളില്‍ നിന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും രാജിവെയ്ക്കുന്നത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് പ്രതിപക്ഷം തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും സഭയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News