ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ജെയിംസ് മാത്യു

ആന്തൂര്‍ വിഷയത്തില്‍ മാധ്യങ്ങളില്‍ സിപിഐഎം സംസ്ഥാന സമിതിയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും സിപിഐഎം സംസ്ഥാന സമിതി അംഗവും എംഎല്‍എയുമായ ജെയിംസ് മാത്യു.

ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാന സമിതിയില്‍ താന്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം പോലും സംസ്ഥാന സമിതിയില്‍ ഉണ്ടായിട്ടില്ലെന്നും പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും ആന്തൂര്‍ വിഷയത്തില്‍ സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാണ് മാധ്യമങ്ങള്‍ സ്രമിക്കുന്നതെന്നും ഈ പ്രവണത തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നും ജെയിംസ് മാത്യു എംഎല്‍എ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News