ജൂലൈ ആറിന് മുമ്പ് കളക്ടര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ യോഗം വിളിക്കണം: മുഖ്യമന്ത്രി

ജൂലൈ ആറിന് മുമ്പ് കളക്ടര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറി
മാരുടെ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതില്‍ അവശേഷിക്കുന്ന അര്‍ഹര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജൂലൈ 20-ന് മുമ്പ് വിതരണം ചെയ്യണമെന്നും കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

നിര്‍മാണാനുമതിക്കും നിര്‍മാണം പൂര്‍ത്തിയായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ ക്ലിയറന്‍സിനും കാത്തുകിടക്കുന്നതുമായ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാരുടെ യോഗം ജൂലൈ ആറിന് മുമ്പ് വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജൂലൈ 20ന് മുമ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടി സംഘടിപ്പിച്ച് പ്രളയദുരന്തത്തില്‍പ്പെട്ടവരില്‍ അര്‍ഹരായ അവശേഷി
ക്കുന്ന അപേക്ഷകരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യണം. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ ചിലതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. അവയില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കലക്ടര്‍മാര്‍ ഇടപെട്ട് പരിഹരിക്കാവുന്നവ പരിഹരിക്കണം.

ലൈഫ് മിഷന്‍ വഴി നിര്‍മിക്കുന്ന വീടുകളില്‍ ആദ്യഘട്ടമായ മുടങ്ങിക്കിടന്ന വീടുകളില്‍ 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവ ജില്ലാ കലക്ടര്‍മാര്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തി പരിശോധിക്കുകയും സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാത്തവ ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കുകയും വേണമെന്നും അദ്ദഹം പറഞ്ഞു.

ജില്ലകളിലെ കിഫ്ബി വഴിയുള്ള പദ്ധതികളുടെ പുരോഗതി മാസംതോറും കളക്ടര്‍മാര്‍ വിലയിരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളില്‍ കാലതാമസം വരാതിരിക്കാന്‍ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News