ചന്ദനക്കാംപാറ വന്യമൃഗ ശല്യം; സോളാര്‍ വേലി നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കും

കണ്ണൂര്‍ ചന്ദനക്കാംപാറ മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരമായി സോളാര്‍ വേലി നിര്‍മിക്കുന്ന പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കും.

നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യാനും ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

കണ്ണൂര്‍ ചന്ദനക്കാംപാറയിലെ കര്‍ണാടക വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നത്.കര്‍ണാടക വനത്തില്‍ നിന്നും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാതെ ആനയെ കരയ്ക്ക് കയറ്റാന്‍ അനുവദിക്കില്ല എന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് ഡിഎഫ്ഒ നല്‍കിയത്.

ഇതിന് പിന്നാലെ ഡി എഫ് ഒ നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും കര്‍ഷക സംഘം നേതാക്കളുടെയും യോഗം വിളിച്ചു.സോളാര്‍ വൈദ്യുത വേലി സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണം എന്നത് ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ അവശ്യങ്ങള്‍ അംഗീകരിച്ചു.

കൃഷി നാശം സംഭവിച്ചവര്‍ക്കും ഭൂമി നാശം സംഭവിച്ചവര്‍ക്കും പ്രത്യേകം പ്രത്യേകം നഷ്ട പരിഹാരം നല്‍കും.നിരീക്ഷണത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും എന്നീ കാര്യങ്ങളും ഡി എഫ് ഒ ഉറപ്പ് നല്‍കി.നേരത്തെ എംപിയായിരുന്നു പികെ ശ്രീമതി ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് 16 കിലോമീറ്റര്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News