ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതായി തെളിവില്ല; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തെയും സ്വര്‍ണ കള്ളക്കടത്തിനെയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ്.

അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാതാ അതോറിറ്റിയോട് ചോദിച്ചിട്ടുണ്ട്.

വാഹനം അമിത വേഗത്തിലായിരുന്നോ എന്ന് ആര്‍ടിഒയോട് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച് കെഎസ്ഇബിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാലഭാസ്‌കര്‍, പ്രകാശന്‍ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ ബാങ്ക് വിവരങ്ങള്‍ റിസര്‍വ് ബാങ്കിനോട് ചോദിച്ചു. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel