പ്രമുഖ നടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് നടി; ഞെട്ടലോടെ ആരാധകര്‍

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദത്യ പഞ്ചോളിക്കെതിരെ ബലാത്സംഗക്കേസ്. നടി കങ്കണ റാവത്തിന്റെ പരാതിയില്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്ത് വര്‍ഷമായെന്നും അതുകൊണ്ട് തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പല സ്ഥലങ്ങളില്‍, സമയങ്ങളില്‍ തന്നെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ആദിത്യ പഞ്ചോളി തന്നെ നിര്‍ബന്ധിച്ച് ലൈഗീയമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം തന്നെ പതിനേഴാമത്തെ വയസിലാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുന്നുണ്ട്. ബോളിവുഡ് നടി കങ്കണ റണാവത്തും ആദിത്യ പഞ്ചോളിയുമായുനള്ള വിവാദം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യാജ ബലാത്സംഗ കേസില്‍ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണം ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളിയും പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് നടിയുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്തും ആരാധകരുടെ ഇടയിലും സൃഷ്ടിച്ചിരുന്നത്.

ഒരു ടെലിവിഷന്‍ ചാനലിലായിരുിന്നു ആദ്യ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആദിത്യ പഞ്ചോളി മറ്റൊരു പരാതി നല്‍കിയിരിക്കുകയാണ്.

കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് തെളിവായി റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പഞ്ചോളി പോലീസിന് കൈമാറിയിട്ടുണ്ട്.

തനിക്കെതിരായ കങ്കണാ റണാവത്തിന്റെ ബലാല്‍സംഗ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് നടപടിയില്‍ പ്രതികരണവുമായി ആദിത്യ പഞ്ചോളി തന്നെ രംഗത്തെത്തിയിരുന്നു. തന്നെ മനപ്പൂര്‍വം കേസിലേക്ക് വലിച്ചിട്ടെന്നാണ് ആദിത്യ പഞ്ചോളിയുടെ വാദം. നേരത്തെ കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് ആദിത്യ പഞ്ചോളി പരാതി നല്‍കിയിരിക്കുന്നു.

അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നാണ് നടന്‍ വ്യക്തമാക്കിയത്. എല്ലാ തെളിവുകളും പോലിസിന് കൈമാറും. താന്‍ നിരപരാധിയാണെന്ന് തെളിയുന്നത് വരെ പോരാടുമെന്നും ആദിത്യ പറഞ്ഞു.

എന്നാല്‍ ആദിത്യ തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കങ്കണ പറയുന്നത് വ്യാജമാണെന്നും അത്തരത്തില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും പഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസ് ആണിതെന്നും ആദിത്യ പഞ്ചോളിയുടെ അഭിഭാഷക ശ്രേയ ശ്രീവാസ്തവ വ്യക്തമാക്കി. കങ്കണയുടെ സഹോദരി രംഗോലി സോഷ്യല്‍ മീഡിയയിലൂടെ പഞ്ചോളിയെയും സെറീന വഹാബിനെയും അപകീര്‍ത്തിപെടുത്തിയെന്നും ശ്രേയ പറയുന്നു. കേസില്‍ ജൂലൈ 26 ന് വാദം കേള്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News