തിരുവനന്തപുരത്ത്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം.
തെരഞ്ഞെടുപ്പ് നടന്ന 44ല്‍ 22 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ പല വാര്‍ഡുകളിലും എല്‍ഡിഎഫ് ഇത്തവണ വന്‍മുന്നേറ്റം ഉണ്ടാക്കി.
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച 8 വാര്‍ഡുകളില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചു. ബിജെപിക്ക് നിലവിലുള്ള നാല് വാര്‍ഡുകള്‍ കൂടാതെ ഒരു സീറ്റുകൂടി ലഭിച്ചു. അത് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ഏഴു പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്.
നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിലെ എം നജീം ആണ് വിജയിച്ചത്. 115 വോട്ടിനാണ് വിജയം.
കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍ ശ്രീകലയാണ് വിജയിച്ചത്. അമ്പൂരി ചിറയക്കോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡ് യുഡിഎഫ് ജയിച്ചു. കോണ്‍ഗ്രസിലെ ആര്‍ ജോസാണ് വിജയിച്ചത്. കഴിഞ്ഞതവണ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണിത്.
മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. സിപിഐഎമ്മിലെ ബി നസീറയാണ് വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കുഴിവിള വാര്‍ഡ് ബിജെപി നിലനിര്‍ത്തി.
കല്ലറ പഞ്ചായത്ത് വെള്ളംകുടി വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ശിവദാസന്‍ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കൊല്ലം
കൊല്ലം ജില്ലയില്‍ 4 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലത്ത് എല്‍ഡിഎഫ് വിജയിച്ചു.
അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 46 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ നസീമ ബീവി വിജയിച്ചു.
ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എല്‍ഡിഎഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്ട് എല്‍ഡിഎഫിലെ ജെഎം മര്‍ഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു.
കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ഏക വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണില്‍ 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാര്‍ഡാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ കെ എസ് ഷിയാദ് ആണ് വിജയി. 76 വോട്ടാണ് ഭൂരിപക്ഷം.
ചേര്‍ത്തല നഗരസഭ ടിഡി അമ്പലം വാര്‍ഡ് യുഡിഎഫില്‍നിന്ന് ബിജെപി പിടിച്ചെടുത്തു. സുരേഷ്‌കുമാര്‍ (ബിജെപി)ആണ് വിജയി.
കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ എല്‍ഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു.
പാലമേല്‍ പഞ്ചായത്ത് മുളകുവിള വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ ധര്‍മ്മപാലനാണ് വിജയിച്ചത്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാര്‍ ഡിവിഷന്‍ നിലവില്‍ സിപിഐഎം സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് കളിയിക്കലാണ് വിജയിച്ചത്.
ഇടുക്കി
രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു നഗരസഭാ വാര്‍ഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായി അഞ്ചിടത്താണ് ഇടുക്കി ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണം എല്‍ഡിഎഫും, ഒന്നുവീതം ബിജെപിയും യുഡിഎഫും ജയിച്ചു.
ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എസ് സുനീഷ് വിജയിച്ചു.
ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാധാകൃഷ്ണനാണ് വിജയിച്ചത്.
ഇടുക്കി ഉപ്പുതറ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ട് നേടി പി നിക്‌സണ്‍ വിജയിച്ചു.
തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.
കോട്ടയം
കോട്ടയം ജില്ലയില്‍ ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ നാലിടത്ത് യുഡിഎഫ് വിജയിച്ചു.
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ വിജയിച്ചു. എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്.
പാമ്പാടി ബ്ലോക്ക് കിടങ്ങൂര്‍ ഡിവിഷന്‍ യുഡിഎഫ് വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ്. യുഡിഎഫിലെ നിന്ന് ജോസ് തടത്തലാണ് വിജയിച്ചത്.
പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷന്‍ യുഡിഎഫില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. റോസ്‌നി ജോബിയാണ് വിജയിച്ചത്.
കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ്സ് എമ്മിലെ എംസി ജേക്കബാണ് വിജയിച്ചത്.
പാലാ കരൂര്‍ പഞ്ചായത്ത് വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രന്‍ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33.
എറണാകുളം
എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിഎം അബ്ദുല്‍ അസീസ് ആണ് ജയിച്ചത്.
എറണാകുളം മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സീബ വര്‍ഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.
തൃശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് കൊട്ടി ലിങ് ല്‍ 730 വോട്ടുകള്‍ക്ക് വിജയിച്ചു.
പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു.
പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ എ ആസിയ 183 വോട്ടിന് വിജയിച്ചു.
കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോലഴി നോര്‍ത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ സുരേഷ് കുമാര്‍ 165 വോട്ടിന് വിജയിച്ചു.
പാലക്കാട്
പാലക്കാട് ജില്ലയില്‍ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വനജ കണ്ണന്‍ വിജയിച്ചു. മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.
മലപ്പുറം
ജില്ലയിലെ അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നും എല്‍ഡിഎഫ് രണ്ടും സീറ്റില്‍ വിജയിച്ചു.
അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാര്‍ഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ഷഹര്‍ബാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നിലനിര്‍ത്തി. ശ്യാമള വെമ്പല്ലൂര്‍ 71 വോട്ടിന് വിജയിച്ചു.
ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ യുഡിഎഫ് നിലനിര്‍ത്തി.
തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎംടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പെരിന്തല്‍മണ്ണ മണ്ഡത്തിലെ ആലിപറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപറമ്പ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാര്‍ത്ഥി പിടി ഹൈദരാലി വിജയിച്ചു.
കോഴിക്കോട്
കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഐഎമ്മിലെ അരിക്കോട്ടില്‍ അനിത വിജയിച്ചു.
വയനാട്
മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ (മാണ്ടാട് ) എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ള പുല്‍പ്പാടി (സിപിഐഎം) വിജയിച്ചു.
കണ്ണൂര്‍
കണ്ണൂര്‍ ധര്‍മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് (കിഴക്കെ പാലയാട് കോളനി) ബിജെപി നിലനിര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here