ഭയം കൊണ്ടാണ് ജയില്‍ ചാടിയതെന്ന് ശില്‍പ്പയും സന്ധ്യയും; ചാട്ടം അതിസാഹസികമായി; വിളിച്ചത് കാമുകനെ; മൊഴി കേട്ട് ഞെട്ടിത്തരിച്ച് പൊലീസ്

തിരുവനന്തപുരം: അടുത്തെങ്ങും മോചനം ഉണ്ടാവില്ലെന്ന ഭയം നിമിത്തമാണ് ജയില്‍ ചാടിയതെന്ന് അട്ടകുളങ്ങര വനിതാ തടവുകാര്‍. ജയിലില്‍ നിന്ന് ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചതായി പോലീസ് പിടിയിലായ തടവുകാരുടെ മൊഴി.

കമ്പിയില്‍ സാരി ചൂറ്റിയാണ് മതില്‍ ചാടികടന്നതെന്നും തടവുകാരുടെ കുറ്റസമ്മതം. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ചതാണ് കേസില്‍ നിര്‍ണ്ണായ വഴിത്തിരിവായി.

അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന് ജയില്‍ ചാടുന്നതിന് സഹതടവുകാരിയുടെ സഹായം ലഭിച്ചതായിട്ടാണ് ശില്‍പ്പയും, സന്ധ്യയും പോലീസിനോട് സമ്മതിച്ചത്. ഭയം നിമിത്തമാണ് തങ്ങള്‍ ജയില്‍ ചാടിയതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ചെയ്ത കുറ്റകൃത്യത്തിന് ആറ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞത് ഇരുവര്‍ക്കും ഭയം ഉണ്ടാക്കി.

അടുത്തെങ്ങും ജയിലില്‍ നിന്ന് പുറത്ത് വരില്ലെന്ന് ഉറപ്പായതോടെ ജയില്‍ ചാടാന്‍ തീരുമാനിച്ചു. ജയില്‍ ചാട്ടം ആസൂത്രിതം ആണെന്നാണ് ഇരുവരും പോലീന് നല്‍കിയ മൊഴി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് പോകുമായിരുന്ന ഇരുവരും പരിസരം നിരീക്ഷിച്ച് മനസിലാക്കി.

ജയിലിന് സമീപത്തെ ബയോഗ്യാസ് കുഴിക്ക് സമീപം ചാരിവെച്ചിരുന്ന ഇരുമ്പ് കമ്പിയില്‍ സാരി കെട്ടിയാണ് മതിലിന് മുകളിലേക്ക് വലിഞ്ഞ് കയറിയതെന്നും ഇരുവരും പോലീസിനോട് സമ്മതിച്ചു.

ഇരുവരേയും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായര്‍ ജയിലെത്തിച്ച് തെളിവെടുത്തു. തടവുകാര്‍ വര്‍ക്കലയിലേക്കുളള യാത്രക്കിടയില്‍ കാപ്പില്‍ നിന്ന് ഒരു ഓട്ടോയില്‍ കയറി.

ഓട്ടോ ഡ്രൈവറായ ബാഹുലേയനോട് തടവുകാര്‍ വീട്ടിലേക്ക് വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ ഫോണിലൂടെ തടവുകാരില്‍ ഒരാള്‍ കാമുകനെ ബന്ധപ്പെട്ടത് നിര്‍ണ്ണായ വഴിത്തിരിവായി.

യാത്രികരുടെ സംസാരിത്തിലും ,പെരുമാറ്റത്തിലും സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ക്കലയില്‍ നിന്ന് കൊല്ലം പാരിപളളിയിലേക്ക് പോയ ശില്‍പ്പയും സന്ധ്യയും സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു.

നമ്പര്‍ പ്ലേറ്റില്‍ കൃതൃമത്വം നടത്തി പാലോട് ഭാഗത്ത് എത്തി. ഇരുവരും പാലോട് അടപ്പ് പാറയിലെ കോളനിയലെത്തിയതായി റൂറല്‍ എസ്പി ബി അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലോട് എസ്‌ഐ തടവുകാരെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തടവുകാരെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ സുരക്ഷയുളള മറ്റൊരു ജയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News