വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണനയിലില്ല; കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തിന് വൈറോളജി ഇസ്റ്റിറ്റിയൂട്ട് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ആവിശ്യമെങ്കില്‍ ഭാവിയില്‍ പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അസ്വനി കുമാര്‍ ചൗബേ ലോക്സഭയെ അറിയിച്ചു.

ജമ്മു കാശ്മീരില്‍ ഈ വര്‍ഷവസാനം തിരഞ്ഞെടുപ്പ് നടത്തുമെന്ന്, കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

കാശ്മീരില്‍ രാഷ്ട്രിയ സഖ്യം രൂപീകരിക്കാനുള്ള സമയം തേടിയാണ് ബിജെപി രാഷ്ട്രപതി ഭരണം നീട്ടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിതിന് തുടര്‍ന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവിശ്യം കേരളം മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി,സംസ്ഥാന ആരോഗ്യമന്ത്രി എന്നിവര്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവിശ്യപ്പെടുകയും ചെയ്തു.

പക്ഷെ കേരളത്തിന് വൈറോളജി ഇസ്റ്റിറ്റിയൂട്ട് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം.

ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പി.യുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ ഇക്കാര്യം വ്യക്തമാക്കി.

ഭാവിയില്‍ ആവിശ്യമെങ്കില്‍ മാത്രമേ കേരളത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവിശ്യം പരിഗണിക്കു.

ജമ്മുകാശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക നീട്ടുന്ന പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചു.

കാശ്മീരിലെ തീവ്രവാദം വേരോടെ പിഴുതെറിയുമെന്നും അമിത്ഷാ പറഞ്ഞു.

2019 ന്‍രെ അവസാനം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത്ഷാ അറിയിച്ചു.

രാഷ്ട്രപതി ഭരണം നീട്ടുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.രാഷ്ട്രിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടിയാണ് രാഷ്ട്രപതി ഭരണം നീട്ടുന്നതെന്ന് കോണ്‍ഗ്രസില്‍ നിന്നും സംസാരിച്ച മനീഷ് തിവാരി ചൂണ്ടികാട്ടി.

തീവ്രവാദത്തിനെതിരായ നടപടിയില്‍ ജനങ്ങളെ ഒപ്പം കൂട്ടാന്‍ കഴിയണമെന്നും തിവാരി ആവിശ്യപ്പെട്ടു.

ജമ്മുകാശ്മീരില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന ബില്ലും ലോക്സഭ പരിഗണിച്ചു.

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ അടിയന്തര നടപടി ആവിശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here