ഒപി 160/18 കക്ഷി: അമ്മിണിപ്പിള്ള’  ഇന്ന് മുതല്‍ ഗള്‍ഫില്‍

നവാഗതനായ ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫലി നായകനായ ‘ഒപി 160/18 കക്ഷി:അമ്മിണിപ്പിള്ള’ എന്ന മലയാള ചിത്രം ഇന്ന് യുഎഇയിലടക്കം ഗള്‍ഫില്‍ റിലീസ് ചെയ്യും.

ഇന്‍ഡീവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കുംഎന്‍ആര്‍ ഫിലിംസും ചേര്‍ന്നാണ്ഗള്‍ഫില്‍ റിലീസ് ചെയ്യുന്നത്. റിജു രാജന്‍ നിര്‍മ്മിച്ച ചിത്രം ദാമ്പത്യ ബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ രസകരമായി പറയുന്നു. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണിത്.

അരുണ്‍ മുരളീധരനും സാമുവല്‍ അബിയുമാണ് സംഗീത സംവിധാനം. അശ്വതി മോഹനന്‍, അഹമ്മദ് സിദ്ദീഖ്, ബേസില്‍ ജോസഫ്, വിജയ രാഘവന്‍, മാമൂക്കോയ, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റ് അഭിനയതാക്കള്‍. നര്‍മ്മത്തിനും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ കണ്ണൂര്‍ ഭാഷാ പ്രയോഗം കൂടുതല്‍ നര്‍മ്മ സാധ്യതകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.നായികാ വേഷം ചെയ്യുന്നത് ഷിബ്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News