തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാവാ സുരേഷ്; പ്രതികരണം കൈരളി ന്യൂസ് തത്സമയ സംവാദത്തിനിടെ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളിലും ഫോണിലൂടെയും അല്ലാതെയും തനിക്കെതിരെ നടക്കുന്ന അസഭ്യ വര്‍ഷങ്ങളില്‍ മനം മടുത്ത് പാമ്പ് പിടുത്തം മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ച വാവാ സുരേഷ് തീരുമാനം മാറ്റിയിരിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും വാവാ സുരേഷ് കൈരളിയോട് പ്രതികരിച്ചു.

മാനസിക പ്രയാസം മറികടക്കാന്‍ തനിക്ക് കുറച്ച് ദിവസത്തെ സമയം ആവശ്യമാണെന്നും അതിന് ശേഷം തിരികെ വരുമെന്നുമാണ് വാവാ സുരേഷ് പ്രതികരിച്ചത്.

തന്നെ വിളിക്കുന്നവരോട് അരുതെന്ന് പറയാന്‍ തനിക്ക് കഴിയില്ല അവരുടെ പ്രയാസം തനിക്ക് മനസിലാവും.

പ്രേക്ഷകര്‍ തുടര്‍ച്ചയായി വാവാ സുരേഷുമായുള്ള സംവാദത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാവാ സുരേഷ് തീരുമാനം മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here