മരുഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് കാണാതായ മലയാളി

അജ്മാന്‍ അല്‍ തല്ലഹ് മരുഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുന്‍പ് കാണാതായ കണ്ണൂര്‍ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാര്‍ജ മസ്ജിദ് സഹാബ ഖബര്‍ സ്ഥാനില്‍ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. ഷാര്‍ജ വ്യവസായ മേഖലയായ സജയിലെ നാട്ടുകാരന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുന്‍പാണ് കാണാതായത്.ഈ മാസം ഒന്‍പതിന് അല്‍ തല്ല മരുഭൂമിയില്‍ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഈ മാസം ഒന്‍പതിന് അജ്മാന്‍ അല്‍ തല്ലഹ് മരുഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുന്‍പ് കാണാതായ കണ്ണൂര്‍ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാര്‍ജ മസ്ജിദ് സഹാബ ഖബര്‍ സ്ഥാനില്‍ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here