മോദിയെ വിമര്‍ശിച്ചു; പരസ്യം നിഷേധിച്ചു; രാജ്യമെങ്ങും പ്രതിഷേധം

 

 

രാജ്യത്തെ പ്രമുഖ ദിനപത്രങ്ങള്‍ക്ക് കേ്ന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ദി ഹിന്ദു, എകണോമിക്‌സ് ടൈംസ്, ദി ടെലഗ്രാഫ്, ആനന്ദ ബസാര്‍ പത്രിക തുടങ്ങിയ പത്രങ്ങള്‍ക്കാണ് പരസ്യം നിഷേധിച്ചത്. തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ഇതിനെ പൊതുവെ വിലയിരുത്തുന്നത്. റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള സീരീസ് പുറത്ത് വിട്ടതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ദി ഹിന്ദുവിന് പരസ്യം നല്‍കാതിരിക്കാന്‍ ആരംഭിച്ചത്. ടൈംസ് ഗ്രൂപിന് ജൂണ്‍ മുതലും പരസ്യം നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ നരേന്ദ്രമോദിയുടെ ചട്ടലംഘനങ്ങളെ കുറിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കുകയും, സര്‍ക്കാറിരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതിനാണ് ടെലഗ്രാഫ്, സഹസ്ഥാപനമായ എബിപി എന്നിവയ്‌ക്കെതിരായ നടപടിക്ക് പിന്നില്‍ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like