വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌ക്കരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നത് തടഞ്ഞ മുന്‍ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തു.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ ഗവ. ഓര്‍ഡറില്‍ തുടര്‍നടപടിയാവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്.

ഹൈസ്‌ക്കൂള്‍ ,ഹയര്‍ സെക്കന്ററി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റുകള്‍ ലയിപ്പിച്ച് ഭരണ സൗകര്യത്തിന് ഒറ്റ ഡയറക്ടറേറ്റ് രുപീകരിക്കാനായിരുന്നു ഖാദര്‍ കമ്മിറ്റി ശുപാര്‍ശ.എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഗഋഞ ഭേദഗതി ചെയ്യാതെയാണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിനും എതിരാണെന്നും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകളും ചടട അടക്കം മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച കോടതി പരിഷ്‌ക്കാരം തടയുകയായിരുന്നു.ഇതേ തുടര്‍ന്ന് സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് അതേ ബെഞ്ചില്‍ സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കി.കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്ത് മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കൂ എന്ന് സര്‍ക്കാര്‍ നിലപാട് നിലപാടറിയിച്ചതോടെ മുന്‍ ഉത്തരവ് കോടതി ഭേദഗതി ചെയ്യുകയായിരുന്നു.

മേഖലയുമായി ബന്ധപ്പെട്ട ആരുടെയും നിയമപരമായ അവകാശങ്ങള്‍ ഹനിക്കരുതെന്ന് കോടതി ഭേദഗതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് .ഗഋഞ ഭേദഗതിക്കുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ പുതിയ സത്യവാങ്ങ്മൂലവും സമര്‍പ്പിച്ചു. ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ ഭാഗമായി അടുത്ത ഘട്ട നടപടി ആരംഭിക്കുമ്പോള്‍ എല്ലാ തല്‍പരകക്ഷികളുടെയും ഭാഗം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.