മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്റെ അഴിഞ്ഞാട്ടം; വീഡിയോ

തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജി. ബി ബിജുവാണ് മദ്യപിച്ച് ലക്കുകെട്ട് സേനക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ സ്റ്റേഷനില്‍ പെരുമാറിയത്.

സീനിയര്‍ ഉദ്യോഗസ്ഥര്‍ തറയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപെട്ടിട്ടും ബോധം പോയ നിലയില്‍ പേക്കൂത്ത് നടത്തുകയാണ് ജി.ബി ബിജു.

 

 

പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ് അനുഭാവിയായ ബിജു മദ്യപിച്ചത്.

തുടര്‍ന്ന് പടക്കം പൊട്ടിച്ച് നാട്ടുകാര്‍ക്ക് നേരെ എറിഞ്ഞു. കോലിയക്കോടുളള വീട്ടിലേക്ക് പോയ ബിജുവിന്റെ കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് വാഹന തടസവും ഉണ്ടാക്കി.

നാട്ടുകാരുമായി ബിജു വാക്കേറ്റത്തിലേര്‍പ്പെടുന്ന മറ്റൊരു വീഡിയോ ദൃശ്യവും പുറത്തായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബിജുവിനെ പോലീസ് മെഡിക്കല്‍ പരിശോധനയക്ക് വിധേയമാക്കി.

മദ്യപിച്ച് വാഹനം ഓടിച്ചതിനും, അപകടകരമായ രൂപത്തില്‍ സ്‌ഫോടന വസ്തു കൈകാര്യം ചെയ്തതിനും, മദ്യപിച്ച് പൊതുനിരത്തില്‍ ബഹളം ഉണ്ടാക്കിയതിനും ബിജുവിന്റെ പേരില്‍ മംഗലപുരം പോലീസ് കേസെടുത്തു.

ബിജുവിനെ സസ്‌പെന്‍ഡ് ചെയ്യണം എന്ന റിപ്പോര്‍ട്ട് മംഗലപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്‍സീം എസ്.പിക്ക് ബി അശോകന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News