കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.

കേരളം അംഗമല്ലെന്ന് നരേന്ദ്രമോദിയുടെ പ്രസ്ഥാവനയെ തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ മറുപടി നല്‍കി.

തെലങ്കാനയും ഒഡീഷയുമാണ് പദ്ധതിയില്‍ ഇല്ലാത്തത് എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമല്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ നേരത്തെ സംസ്ഥാനം രംഗത്ത് എത്തിയിരുന്നു.

രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം കേരളത്തിലെത്തിയ മോദി സംസ്ഥാനത്തെ ഒന്നടങ്കം കുറ്റപ്പെടുത്തി കൊണ്ടാണ് ആയുഷ്മാന്‍ ഭാരത് ആരോപണം ഉയര്‍ത്തിയത്.

ദേശിയ ആരോഗ്യപദ്ധതിയില്‍ കേരളം അംഗമല്ലെന്നും ,പദ്ധതിയോട് മുഖം തിരിച്ച് നില്‍ക്കുകയാണന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.

എന്നാല്‍ മോദിയുടെ ആരോപണം തന്നെ തെറ്റെന്ന് ഇപ്പോള്‍ വ്യക്തമാക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ലോക്സഭയില്‍ ആയുഷ്മാന്‍ ഭാരതുമായി ബന്ധപ്പെട്ട് ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ നല്‍കിയ മറുപടിയില്‍29 സംസ്ഥാനങ്ങളില്‍ തെലങ്കാനയും ഒഡീഷയുമാണ് പദ്ധതിയില്‍ അംഗമല്ലാത്തതെന്ന് വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളാണ് ഏറ്റവും അവസാനം അംഗമായത്. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയും വിട്ട് നില്‍ക്കുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെറ്റ്ദ്ധാരണ മൂലമാണന്നു ധനമന്ത്രി തോമസ്ഐസക്കും,

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ പോരായ്മകള്‍ ചൂണ്ടികാട്ടി കൊണ്ട് തന്നെ കേരളം ആയുഷ്മാന്‍ ഭാരതില്‍ അംഗമായതാണ്.