കൈരളി ടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവിന്റെ പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

കൈരളി ടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവിന്റെ പിതാവ് മൂലയില്‍ കുട്ടികൃഷ്ണന്‍ (69) എന്ന സഖാവ് കുഞ്ഞേട്ടന്റെ മൃതദേഹം സംസ്‌കരിച്ചു.

എടപ്പാള്‍ വെങ്ങിണിക്കര സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. കൈരളി ടിവിയ്ക്ക് വേണ്ടി ന്യൂസ് ഡയരക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, കൈരളി മീഡിയ ക്ലബ്ബിനു വേണ്ടി ക്യാമറാമാന്‍ പി പി സലിം എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

മന്ത്രി കെ ടി ജലീല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ചാത്തനാത്ത് അച്ചുതനുണ്ണി, സി പി ഐ എം നേതാക്കളായ ജ്യോതി ബാസ്, എം മുസ്തഫ, തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിച്ചു.

മൃതദേഹം വൈകീട്ട് അഞ്ചുമണിയോടെ വെങ്ങിണിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വൈകീട്ട് വള്ളത്തോള്‍ വിദ്യാപീഠത്തില്‍ നടന്ന അനുശോചന യോഗത്തിലും പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here