ചിത്രീകരണത്തിനിടെ സഹതാരത്തിന്റെ വെടിയേറ്റ് വീഴുന്ന സണ്ണി ലിയോണിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സഹതാരം നായികയെ ലക്ഷ്യം വച്ച് തോക്ക് ചൂണ്ടുന്നതും വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വെടിയേറ്റയുടന്‍ സണ്ണി താഴെ വീണു. ആദ്യം കണ്ടു നിന്നവര്‍ ചിത്രീകരണത്തിന്റെ ഭാഗമാണെന്ന് കരുതി കാര്യാമായെടുത്തില്ല. എന്നാല്‍ താരം അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഓടിയടുക്കുന്നതും വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ആരാധകരും ആശങ്കയിലായി. വീഡിയോ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിച്ചു.
തന്റെ തമാശ ആരാധകര്‍ക്ക് രസിച്ചില്ലെന്നു മനസ്സിലായതോടെ സണ്ണി തന്നെ വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തി. ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന രംഗങ്ങളായിരുന്നുവെന്നും ക്രൂവിനെ പറ്റിക്കാനാണ് അനക്കമില്ലാതെ കിടന്നതെന്നും വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തുകയായിരുന്നു.
തെലുങ്കു ചിത്രം വീരമാദേവിയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
Graphic Warning ⚠️
— Sunny Leone (@SunnyLeone) June 27, 2019
Part 1:
we needed to post this on behalf of @sunnyleone so the whole world knows what happened last night on set! pic.twitter.com/klYVZHPvK6

Get real time update about this post categories directly on your device, subscribe now.