പാലാരിവട്ടത്തിന് ശേഷം യുഡിഎഫ് കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന മറ്റൊരു അഴിമതി കൂടി പുറത്ത്

സോളാറും ബാര്‍ കോഴയും പിടിച്ച് കുലുക്കിയ യുഡിഎഫ് ഭരണത്തില്‍ പുറത്തുവന്നതിനെക്കളേറെ അഴിമതികളാണ് മൂടിവയ്ക്കപ്പെട്ടതെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പാലാരിവട്ടം പാലം നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ക്കകം തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതാവുകയും പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കപ്പെടുകയും ചെയ്തു. പാലത്തിന്റെ തകര്‍ച്ചയില്‍ അന്വേഷണം നടത്തിയ വിദഗ്ദ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതിയാണ്.

കോടികളാണ് പാലം നിര്‍മാണത്തിലൂടെ യുഡിഎഫ് ഭരണത്തില്‍ തല്‍പര കക്ഷികള്‍ വെട്ടിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്ന അവസരത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ മറ്റൊരഴിമതി കൂടി പുറത്തുവരുന്നത്.

കരാറുകാരെ സഹായിക്കാന്‍ സോഫ്റ്റ് വെയറില്‍ വ്യാജ ബില്ല് ഐഡികള്‍ സൃഷ്ടിച്ചതായാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റ് ബിഎസ് ദീപയെ സസ്‌പെന്‍ഡ് ചെയ്തു.

ധനകാര്യ അഢീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ദീപയെ സസ്‌പെന്‍ഡ് ചെയ്തത്.

ഇരുന്നൂറിലേറെ വ്യാജ ഐഡികള്‍ സോഫ്റ്റ് വെയറില്‍ നിര്‍മ്മിച്ചതായി ധനകാര്യ പരിശോധാവിഭാഗം പരിശോധനയില്‍ കണ്ടെത്തി.

2015 -16 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന തട്ടിപ്പാണ്
ധനകാര്യ പരിശോധനാ വിഭാഗം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here