
നീതിയിലും നിയമത്തിലും ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് ശ്വേത ഭട്ട്. സഞ്ജീവിന് നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും ശ്വേത ഭട്ട് കോഴിക്കോട് പറഞ്ഞു.
സഞ്ജീവിനെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് പോലീസും ഭരണകൂടവും നടത്തിയത്.ഒരിക്കലും ചെയ്തിട്ടില്ലാത്ത കുറ്റത്തിന്റെ പേരിലാണ് സഞ്ജീവിനെ ജയിലിലടച്ചതെന്നും അവര്‍ ചോദിച്ചു. എങ്ങോട്ടാണ് രാജ്യം പോകുന്നതെന്ന് നാം ചിന്തിക്കണം.
ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു.അതേ സമയം ആത്മാര്‍ത്ഥമായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സഞ്ജീവിനെപ്പോലുള്ളവരെ ശിക്ഷിക്കുന്നു. അഹമദാബാദ് കോടതിയില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുമെന്നും ശ്വേത ഭട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here