കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്നും 1726 കോടി രൂപയുടെ ധനസഹായം

കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്നും 1726 കോടി രൂപയുടെ ധനസഹായം.

ധനസഹായത്തിനായുള്ള കരാറില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ലോകബാങ്കും ഒപ്പുവച്ചു.

ജല വിതരണം, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം, റോഡ് പുനര്‍നിര്‍മ്മാണം, സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയുടെ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായാണ് സഹായം അനുവദിച്ചത്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്കില്‍ നിന്നും 1726 കോടി രൂപയുടെ ധനസഹായമാണ് കേരളത്തിന് ലഭിക്കുന്നത്.

ക്ലൈമറ്റ് റിസിലിയന്‍സ് പ്രോഗ്രാമിലൂടെയാണ് ലോകബാങ്ക് സഹായത്തിന്റെ ആദ്യഗഡു അനുവദിച്ചത്.

സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.

30 വര്‍ഷത്തെയ്ക്കാണ് കരാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ലോക ബാങ്കിന്റെ ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തതും ഇപ്പോള്‍ ലഭ്യമാക്കിയതും.

നാശനഷ്ടം സംബന്ധിച്ച പഠന റിപ്പോര്‍ട്ടും ലോക ബാങ്ക് പരിശോധിച്ചിരുന്നു.

മഹാപ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് ധനസഹായം നല്‍കുന്നത്.

പ്രളയം നാശം വിതച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ-ധനകാര്യ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് പ്രാഥമിക ഊന്നല്‍.

ജല വിതരണത്തിനുള്ള അടിസ്ഥാന ശൃംഖല മെച്ചപ്പെടുത്തുക, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം, കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് മെച്ചപ്പെടുത്തല്‍, റോഡ് പുനര്‍നിര്‍മ്മാണം, അതീവ അപകട സാധ്യതാമേഖലയിലെ ഭൂപ്രകൃതിയുടെ കൃത്യമായ വിവരശേഖരണം, സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയുടെ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയ്ക്കും തുക ഉപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News