കോ‍ഴിക്കോട് വ്യാജ മദ്യം ക‍ഴിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു . .പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തന്‍ ആണ് മരിച്ചത ‘കൂട്ടത്തില്‍ മദ്യപിച്ച നാരായണന്‍, ഗോപാലന്‍ എന്നിവരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിവാരം കൊയ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കൊളന്തനും നാരായണനും ഗോപാലനും .വൈകീട്ട് പണി കഴിഞ്ഞെത്തിയ മൂവരും ചേര്‍ന്ന് വിദേശമദ്യം വാങ്ങി പങ്കിട്ട് കഴിക്കുകയായിരുന്നു. മദ്യം കഴിച്ച ഉ െനെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവര്‍ കുഴഞ്ഞ് വീണു .ചോര ചര്‍ദിച്ച് അവശരായ ഇവരെ നാട്ടുകാര്‍ കൈതപ്പൊയില്‍ ആശുപത്രിയില്‍ എത്തിച്ചു.

.ആരോഗ്യസ്ഥിതിവഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി .വഴിമധ്യേ കൊളന്തന്‍ മരിച്ചു. ഗോപാലനും നാരായണനും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് ഗോപാലന്റെ ഭാര്യ പറഞ്ഞു. കൂടുതല്‍ പേര്‍ മദ്യം കുടിച്ചിട്ടുണ്ടോ എന്നറിയാന്‍ കോളനിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി .

എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എക്സൈസും പൊലീസും പരിശോധന നടത്തുന്നുണ്ട്. മദ്യമാണോ മരണ കാരണം എന്ന് പറയാൻ തെളിവില്ല
പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടിയെന്നും മന്ത്രി പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News