
സംസ്ഥാനത്ത് മില്‍മ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും. ഭക്ഷണ സാധനങ്ങള്‍ വീട്ടുപടിക്കലെത്തുന്ന പോലെ മില്‍മയുടെ പാലും തൈരും ഓഡര്‍ ചെയ്താല്‍ വീട്ടിലെത്തും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കമായത്.
എ.എം നീഡ്‌സ് എന്ന മൊബൈല്‍ ആപ്ലീക്കേഷനിലൂടെയാണ് മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ നേമം വരെയും തിരുവല്ലം വരെയുമാണ് ഇപ്പോള്‍ സേവനം ലഭ്യമാകുന്നത്. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആപ്പിലൂടെ ആദ്യ ഓര്‍ഡര്‍ നല്‍കി.
രാവിലെ 5 മുതല്‍ രാവിലെ 8 വരെയുള്ള മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പന. ഡെലിവറി ചാര്‍ജ് ഇല്ലാതെയാണ് ഇപ്പോള്‍ സേവനവും. അടുത്ത ഘട്ടത്തില്‍ എറണാകുളം കോഴിക്കോട് മേഖലകളിലെയ്ക്കും ഓണ്‍ലൈന്‍ വിപണി വ്യാപിപ്പിക്കും. അടുത്ത ഘട്ടമായി ഐസ്‌ക്രീമും മറ്റ് ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വിതരണത്തില്‍ ഉള്‍പ്പെടുത്തുകയാണ് മില്‍മയുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here