മുളക് പൊടി വിതറി കവര്‍ച്ച; തലസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരിയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിനു സമീപമാണ് കവര്‍ച്ച നടന്നത്. വ്യാപാരിയെ പിന്തുടര്‍ന്ന് എത്തിയ സംഘം കാറിന്റെ ചില്ല് തകര്‍ത്ത് മുളക് പൊടി വിതറിയാണ് കവര്‍ച്ച നടത്തിയത് .

അക്രമികള്‍ കവര്‍ച്ച നടത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. തിരുവനന്തപുരം കല്ലുംമൂട് സ്വദേശിയായ ബിനുവിനെ ആക്രമിച്ച ആണ് സ്വര്‍ണം കവര്‍ന്നത്. രാവിലെ അഞ്ചരയോടെ കൂടിയാണ് നഗരത്തിനടുത്ത മുക്കോലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ പോയ്യാട് ജംഗ്ഷനില്‍ വച്ച് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണക്കവര്‍ച്ച നടന്നത്. തൃശ്ശൂരില്‍ നിന്നും ഗുരുവായൂര്‍ എക്‌സ്പ്രസില്‍ സ്വര്‍ണവുമായി വന്നിറങ്ങിയ കല്ലുംമൂട് സ്വദേശിയായ വിനുവിനെ ആണ് സഹ36 എച്ച് 1102 എന്ന വെളുത്ത വാഗണാര്‍ കാറിലെത്തിയ അക്രമി സംഘം വ്യാപാരിയെ ആക്രമിച്ചത്.ബിനു സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമിസംഘം മുളക്‌പൊടി മുഖത്തേക്ക് വിതറിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.

തമിഴ്‌നാട് അരുമനയില്‍ ഉള്ള ജൂലറിയിലേക്ക് സ്വര്‍ണ്ണവുമായി എത്തിയതായിരുന്നു കല്ലുംമൂട് സ്വദേശിയായ ബിനു. അക്രമി സംഘം ബിനുവിനെ ആക്രമിക്കുന്ന ഇഇഠഢ ദൃശ്യങ്ങള്‍ പുറത്തായി. അക്രമം അറിഞ്ഞുടനെ ഫോര്‍ട്ട് എസ് ഐ വിമല്‍ സംഭവസ്ഥലത്ത് എത്തി . ഷാഡോ പോലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം ആക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here