പ്രമുഖ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

പ്രമുഖ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു അന്ത്യം.

1989ല്‍ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണ്‍ തൊണ്ണൂറുകളില്‍ മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍ ഒരുക്കി.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News