കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദം; പ്രവാസി മലയാളിയെ ദ്രോഹിച്ച് കോട്ടയം നഗരസഭ

കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവാസി മലയാളിയെ ദ്രോഹിച്ച് കോട്ടയം നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ കെട്ടിടം ക്രമപ്പെടുത്തിയിട്ടും കണ്‍വെന്‍ഷന്‍ സെന്ററിന് കോട്ടയം നഗരസഭ അനുമതി നല്‍കുന്നില്ല.

കോണ്‍ഗ്രസ് നേതാവ് ജെ ജി പാലയ്ക്കലോടിയ്ക്ക് വേണ്ടിയാണ് പ്രവാസിയെ ഒന്നരവര്‍ഷമായിട്ടും യുഡിഎഫ് ഭരിക്കുന്ന നഗരസഭ ദ്രോഹിക്കുന്നത്. മികച്ച 100 പ്രവാസി വ്യവസായികളുടെ പട്ടികയില്‍ ഇടംപിടിച്ച ദുബായ് വ്യവസായി ഉമ്മന്‍ ഐപ്പിനാണ് ദുര്യോഗം. കോണ്‍ഗ്രസ് നേതാവിനായി പ്രവാസി മലയാളിയെ ദ്രോഹിച്ച് കോട്ടയം നഗരസഭ. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നില്ല. കോണ്‍ഗ്രസ് നേതാവ് ജെ ജി പാലയ്ക്കലോടിയ്ക്ക് വേണ്ടിയാണ് പ്രവാസിയെ ദ്രോഹിക്കുന്നത്. പ്രതികാര നടപടിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യം. പാലയ്ക്കലോടിയുടെ ഭൂമി വാങ്ങിയാല്‍ പ്രശ്നം പരിഹാരമെന്ന് പ്രവാസിയോട് നഗരാസൂത്രക പറഞ്ഞു.

കോട്ടയം ഈരയില്‍ക്കടവില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ആന്‍സ് കണ്‍വെന്‍ഷന്‍ സെന്റര്‍ നഗരസഭയുടെ പ്രതികാരത്തില്‍ കാടു പിടിച്ചു തുടങ്ങി. കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം കോണ്‍ഗ്രസ് നേതാവ് ജെ ജി പാലയ്ക്കലോടി സര്‍ഫാസി നിയമപ്രകാരം കൈവശപ്പെടുത്തിയ വസ്തു വന്‍ വിലയ്ക്ക് പ്രവാസിയെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് നഗരസഭയുടെ പ്രതികാര നടപടിക്ക് പിന്നില്‍. കോണ്‍ഗ്രസ് നേതാവിന്റെ വസ്തു വാങ്ങിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് കോട്ടയം നഗരാസൂത്രക പ്രവാസി വ്യവസായിയ്ക്ക് മുന്നില്‍ വച്ച ഉപാധി.

ട്രാവന്‍കൂര്‍ പ്ലൈവുഡ് ഫാക്ടറി വാങ്ങി നവീകരിച്ചാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. നവീകരണ അനുമതി നല്‍കിയ നഗരസഭ തന്നെ 2017ല്‍ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി ഒന്നരവര്‍ഷം നിര്‍മ്മാണം തടഞ്ഞു.കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോട്ടയം നഗരസഭാ അധികൃതര്‍ സര്‍ക്കാര്‍ ഉത്തരവുകളും മറ്റ് കത്തുകളും വെച്ചു താമസിപ്പിച്ച് പ്രവാസിയെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. 2019 മാര്‍ച്ച് 25ന് കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ കെട്ടിടം ക്രമപ്പെടുത്തി ഉത്തരവ് നല്‍കി. കോമ്പൗണ്ടിങ് ഫീസിന്റെ 50 ശതമാനം തുകയായ 7,19,850 രൂപ ട്രഷറിയില്‍ ഒടുക്കി. പക്ഷെ ബാക്കി തുക സ്വീകരിക്കാന്‍ നഗരസഭ ഇപ്പോഴും തയ്യാറാകുന്നില്ല.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News