വൈദ്യുതീകരിച്ച പൊതുഗതാഗത സംവിധാനത്തിലേക്ക് കേരളത്തെ മാറ്റുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി

 


2022ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ സംസ്ഥാനത്ത് നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതീകരിച്ച പൊതുഗതാഗത സംവിധാനത്തിലേക്ക് കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ഒരു വര്‍ഷത്തിനകം തിരുവനന്തപുരം നഗരത്തെ വൈദ്യുതീകരിച്ച പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇ മൊബിലിറ്റി എക്‌സ്‌പോ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കും. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here