കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കൂട്ട രാജി തുടരുന്നു; പാര്‍ട്ടിക്കകത്ത് പ്രതിഷേധം ശക്തം

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കൂട്ട രാജി തുടരുന്നു. നേതൃത്വനിരയിലെ നിഷ്‌ക്രിയത്വത്തിനെതിരെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ശക്തമായി. പ്രശ്‌നപരിഹാരത്തിന് പ്രവര്‍ത്തക സമിതി ഉടന്‍ ചേരണമെന്ന ആവശ്യവുമായി നേതാക്കളും രംഗത്തെത്തി.150ഓളം നേതാക്കള്‍ ആണ് ഇതുവരെ രാജിക്കത്ത് നല്‍കിയത്. രാഹുല്‍ അധ്യക്ഷപാദവിയില്‍ തുടരണമെന്ന വികാരമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നതെന്ന് എഐസിസി പ്രതികരിച്ചു.

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ കൂട്ടരാജി. എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ ഉള്‍പ്പെടെ നൂറ്റിയമ്പതോളം ദേശിയ സംസ്ഥാന നേതാക്കളാണ് ഇതുവരെ രാജിവെച്ചത്.

തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്നും രാഹുല്‍ രാജി വെക്കരുതെന്നും രാജിക്കത്ത് നല്‍കിയ ദേശീയ സെക്രട്ടറി വീരേന്ദ്രര്‍ രത്തോര്‍ നിലപാട്. അതേ സമയം രാഹുല്‍ രാജി വെക്കാരുതെന്നാണ് എല്ലാ പ്രവര്‍ത്തകരുടെയും ആവശ്യമെന്ന് എഐസിസി വക്താവ് പവന്‍ഖേര വ്യക്തമാക്കി.നേതാക്കള്‍ രാജി വെക്കുന്നതിലൂടെ രാഹുല്‍ ആധ്യക്ഷ സ്ഥാനത് തുടരണമെന്ന വികാരമാണ് പ്രകടിപ്പിക്കുന്നതെന്നും പവന്‍ ഖേര പറഞ്ഞു.

അതേസമയം നേതൃനിരയിലെ നിഷ്‌ക്രിയത്വത്തിനെതിരെയും പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉയരുന്നുണ്ട്. രാഹുല്‍ രാജി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തക സമിതി ചേരാന്‍ പോലും നേതൃത്വം തയ്യാറാകുന്നില്ല.

പ്രവര്‍ത്തക സമിതി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായതോടെ അടുത്തയാഴ്ച്ച പ്രവര്‍ത്തക സമിതി ചേര്‍ന്നെക്കുമെന്നാണ് സൂചന. അതിനിടയില്‍ ദില്ലി ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചു വിട്ട പിസിസി അധ്യക്ഷ ഷീല ദിക്ഷിത്തിന്റെ നടപടിക്കെതിരെ ദില്ലിയിലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എഐസിസിയെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News