രാഹുലും നേതാക്കളും രാജിയിലേക്ക്; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നേക്കും

കോണ്ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നേക്കും. രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കകയും നേതാക്കളുടെ കൂട്ടരാജി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി ചേരുക. അതേസമയം കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രാജിവെച്ചേക്കും. 150ഓളം നേതാക്കളാണ് ഇതുവരെ രാജിക്കത്ത് നല്‍കിയത്.

ദില്ലി, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കടന്നുപോകുന്നത്. രാഹുല്‍ ഗാന്ധി ആദ്യക്ഷ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നേതാക്കളുടെ കൂട്ടരാജിയാണ് നേതൃത്വം നേരിടുന്ന വലിയ വെല്ലുവിളി. പുനഃസംഘടയെന്ന വലിയ കടമ്പയും കോണ്ഗ്രസിന്റെ മുന്നിലുണ്ട്. കര്‍ണാടക പിസിസി, ഉത്തര്‍പ്രദേശിലെ ജില്ല കമ്മറ്റികള്‍, ദില്ലി ബ്ലോക് കമ്മറ്റികള്‍ എന്നിവ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം കാണാത്ത സാഹചര്യത്തില്‍ പുനഃസംഘന വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നെക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്. വരുന്ന ആഴ്ച തന്നെ പ്രവര്‍ത്തക സമിതി ചേരാനാണ് സാധ്യത.

രാഹുല്‍ഗാന്ധിക്ക് പകരം ആരെന്നതില്‍ തല്‍ക്കാലിക ധാരണ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പാര്‍ട്ടിക്കകത്തു ആവശ്യം ശക്തമായ്ക്കഴിഞ്ഞു. രാഹുല്‍ നിലപാട് വ്യക്തമാക്കി ഒരു മാസം പിന്നിട്ടിട്ടും ഫലപ്രദമായ ഇടപെടല്‍ നേതൃനിരയില്‍ നിന്നുണ്ടാകിലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രാജിവെച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here