വിവാഹനാളില്‍ വളര്‍ത്തുനായക്കൊപ്പം നൃത്തം ചവിട്ടി വധു; അന്തം വിട്ട് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

വിവാഹ ആഘോഷങ്ങള്‍ക്കൊപ്പം പാട്ടും നൃത്തവുമില്ലെങ്കില്‍ അതൊരാഘോഷമേ ആകില്ലെന്ന് ചിന്തിക്കുന്നവരാണ് പുതുതലമുറക്കാര്‍. തങ്ങളുടെ വിവാഹദിനം എങ്ങനെ വ്യത്യസ്തമാക്കാം എ്ന്നതാണ് എല്ലാവരും ആലോചിക്കുക. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹ നാളില്‍ പ്രിയപ്പെട്ട വളര്‍ത്തുനായക്കൊപ്പം വധു നൃത്തം ചെയ്യുന്ന വീഡിയോ കണ്ട് അന്തം വിടുകയാണ് സോഷ്യല്‍ മീഡിയ. വധുവിന്റെ പ്രകടനത്തെക്കാള്‍ വളര്‍ത്തുനായയുടെ ചുവടുകളാണ് കാണികളെ അത്ഭുതപ്പെടുത്തിയത്.

വധുവായ 24 കാരി സാറാ കാര്‍സണും വളര്‍ത്തുനായയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സെലിബ്രിറ്റികള്‍ക്കു വേണ്ടി നായകളെ പരിശീലിപ്പിക്കുന്ന ട്രെയ്‌നറാണ് സാറാ കാര്‍സണ്‍. വിവാഹ ഗൗണില്‍ സാറാ ചുവടുകള്‍ വെച്ചപ്പോള്‍ അ നായയും മിന്നുന്ന പ്രകടനം നടത്തി കാണികളുടെ കയ്യടി വാങ്ങി. സാറയുടെ പുറത്തുകയറിയും കൈപിടിച്ചും ചാടിയും മറിഞ്ഞുമെല്ലാം നായ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. സാറയാണ് നൃത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാഞ്ഞതും വിവാഹ വസ്ത്രം ധരിച്ചിരുന്നതും മൂലം നൃത്തം ചെയ്യുമ്പോള്‍ അല്പം ടെന്‍ഷനിലായിരുന്നു താനെന്ന് സാറാ കാര്‍സണ്‍ ഡെയ്ലി മെയിലിനോട് പറഞ്ഞു. അമേരിക്കന്‍ റിയാലിറ്റി ഷോയായ ‘ഗോട്ട് ടാലന്റി’ലൂടെ പ്രശ്‌സ്തയാണ് സാറ കാര്‍സണ്‍. വ്യത്യസ്തമായ നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടി നേടുകയാണിപ്പോള്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News